24-Sep-2018 (Mon)
 
 
 
 
‍ഈങ്ങാപ്പുഴയില്‍ ബൈക്കിനു പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് സ്ത്രീ മരിച്ചു.
   
29-Aug-2018
 

താമരശ്ശേരി: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് സ്ത്രീ മരിച്ചു. താമരശ്ശേരി ചുങ്കം കല്ലറക്കാംപൊയില്‍ കുട്ടിഹസ്സന്റെ ഭാര്യ നഫീസ(55) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ കുട്ടിഹസ്സ(60)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മകന്‍ സിറാജിന്റെ മകനായ അജ്മല്‍(4) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ ഈങ്ങാപ്പുഴ അങ്ങാടിയില്‍ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. പുതുപ്പാടി ഭാഗത്തുനിന്നും താമരശ്ശേരിയിലെ വീട്ടിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇതേ ദിശയില്‍ വരികയായിരുന്ന കെ എല്‍ 43 ബി 6740 നമ്പര്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു.

 

റോഡിലേക്ക് തെറിച്ചു വീണ നഫീസയുടെ തലയിലൂടെ കയറി ഇറങ്ങിയാണ് പിക്കപ്പ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നഫീസ മരിച്ചിരുന്നു. മറ്റു മക്കള്‍: സുലൈമാന്‍, സുലൈഖ.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies