24-Sep-2018 (Mon)
 
 
 
 
‍മൂന്നുവയസ്സുകാരിയെ രക്ഷിച്ച വിദ്യാര്‍ത്ഥിക്ക് ആദരം
   
vps
29-Aug-2018
 

കോഴിക്കോട്: കാലവര്‍ഷത്തില്‍ തലക്കോട്ടൂരില്‍ പുഴക്കല്‍കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥിക്ക് സാമൂഹികമാധ്യമ കൂട്ടായ്മയുടെ ആദരം. തലക്കോട്ടൂര്‍ എസ് ഐ എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷമ്മാസ് ഹുസൈന്‍ ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

 

ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ് എസ് 1987-90 ക്ലാസ്മേറ്റ് വാട്സാപ്പ് കൂട്ടായ്മ ഒരുലക്ഷം രൂപയുടെ ചെക്കും മൊമന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. ജില്ലാകലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ യു വി ജോസ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ലഭിച്ച തുകയില്‍ നിന്നും ഷമ്മാസ് പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ദാവൂദ് കോമത്ത്, അന്‍വര്‍ കൊല്ലാടന്‍, ഹാഷിം ടി കെ, എന്‍ സി ബഷീര്‍ ചോരങ്ങാട്, യാക്കൂബ് ചീമാളി, എന്‍ സി മഹമ്മൂദ്, മഹമ്മൂദ് പുന്നക്കല്‍, ഖാലിദ് കോമ്പന്റവിട എന്നിവര്‍ സംബന്ധിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies