16-Nov-2018 (Fri)
 
 
 
 
‍റോഡരികില്‍ മാലിന്യ കൂമ്പാരം; നാട്ടുകാര്‍ ദുരിതത്തില്‍
   
vps
03-Sep-2018
 

താമരശ്ശേരി: എളേറ്റില്‍ കാഞ്ഞിരമുക്കില്‍ നിരിക്കുനി റോഡിലും പന്നൂര്‍ റോഡിലും പതിവായി കോഴിക്കടകളില്‍ നിന്നും മത്സ്യക്കടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. രാത്രിയില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം ഇരുട്ടിന്റെ മറവില്‍ ഇവിടെ വലിച്ചെറിയുകയാണ് പതിവ്. റോഡിലും സമീപത്തുമായി കിടക്കുന്ന മാലിന്യ ചാക്കുകളില്‍ നിന്നുള്ള ദുര്‍ഗന്ധം സമീപ വാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.

 

ചാക്കില്‍നിറയുന്ന പുഴുക്കള്‍ പുറത്തേക്കും പരക്കുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും മാലിന്യ നിക്ഷേപകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മാലിന്യ നിക്ഷേപകരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് സി സി ടി വി കാമറ സ്ഥാപിക്കാനും ജനകീയ പെട്രോളിംഗ് ഏര്‍പ്പെടുത്താനുമാണ് നട്ടുകാര്‍ ആലോചിക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies