24-Sep-2018 (Mon)
 
 
 
 
‍ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന മാതാവ് റിമാണ്ടില്‍
   
vps
03-Sep-2018
 

ബാലുശ്ശേരി: നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊന്നു. ഉള്ള്യേരി സ്വദേശിയുടെ ഭാര്യ ബാലുശ്ശേരി നിര്‍മ്മലൂര്‍ സ്വദേശിനി റിന്‍ഷ(22)യാണ് ജന്‍മം നല്‍കിയ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ റിന്‍ഷയുടെ വീട്ടിലായിരുന്നു പ്രസവം. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് റിന്‍ഷ കുഞ്ഞിന്റെ കഴുത്തി മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന റിന്‍ഷ തന്റെ അകന്ന ബന്ധുവുമായി അടുപ്പത്തിലായിരുന്നു. വീട്ടിലെ നിത്യ സന്ദര്‍ശകനായ കാമുകന്‍ റിന്‍ഷ ഗര്‍ഭിണി ആയെന്നറിഞ്ഞപ്പോള്‍ വരാതെയായി. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.

 

പുലര്‍ച്ചെ റിന്‍ഷയുടെയും കുഞ്ഞിന്റെയും കരച്ചില്‍ അയല്‍വാസികള്‍ കേട്ടിരുന്നു. പിന്നീട് ശബ്ദം ഒന്നും കേള്‍ക്കാതായതിനെ തുടര്‍ന്ന് രാവിലെ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം ബാലുശ്ശേരി പോലീസില്‍ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിലാക്കി വീട്ടിനു പിന്നില്‍ ഒളിപ്പിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. റിന്‍ഷയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി. പിന്നീട് മെഡിക്കല്‍ കോളേജില്‍ എത്തിയ മജിസ്‌ട്രേറ്റ് റിന്‍ഷയെ 14 ദവസത്തേക്ക് റിമാണ്ട് ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടാല്‍ റിന്‍ഷയെ കോഴിക്കോട് ജയിലിലേക്ക് മാറ്റും. താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജാണ് കേസ് അന്വേഷിക്കുന്നത്. റിന്‍ഷയുടെ കാമുകന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies