18-Nov-2018 (Sun)
 
 
 
 
‍താമരശ്ശേരിയിലും മുക്കത്തും വീണ്ടും പോലീസിന്റെ കഞ്ചാവ് വേട്ട
   
vps
03-Sep-2018
 

താമരശ്ശേരി: താമരശ്ശേരിയിലും മുക്കത്തും പോലീസിന്റെ കഞ്ചാവ് വേട്ട. രണ്ടര കിലോ കഞ്ചാവുമായി ചെറൂപ്പ വൈത്തലക്കുന്നുമ്മല്‍ വി കെ ഫൈസല്‍ മുക്കത്തും ഇയാളുടെ സുഹൃത്ത് ചെറൂപ്പ പോടഞ്ചേരി സാജിദ് ഒന്നര കിലോ കഞ്ചാവുമായി താമരശ്ശേരിയിലും പോലീസിന്റെ പിടിയിലായി. മുക്കം, താമരശ്ശേരി മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യാനായി വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്നതായി താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മുക്കം എസ് ഐ അഭിലാഷ്, സി പി ഒ മാരായ ഷിബില്‍ ജോസഫ്, ഷഫീഖ് നീലിയാനിക്കല്‍, അനൂപ് തറോല്‍, സലീം മുട്ടത്ത്, എ കെ രതീഷ്, അനൂപ് മണാശ്ശേരി, ജിതിന്‍ എന്നിവരടങ്ങിയ സംഘമാണ് ഫൈസലിനെ പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 എ ജെ 6732 നമ്പര്‍ ബൈക്കും പോലീസ് പിടിച്ചെടുത്തു.

 

താമരശ്ശേരി എസ് ഐ സായൂജ് കുമാര്‍ സി പി ഒ മാരായ സുജാദ്, ലനീഷ്, ഡിനോപ് മാത്യു എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് സാജിദ് താമരശ്ശേരി ചുങ്കത്തുവെച്ച് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കും. അന്‍പത് കിലോ കഞ്ചാവുമായി രണ്ടുപേരെ അടുത്തിടെ മുക്കത്ത് പോലീസ് പിടികൂടിയിരുന്നു. മുക്കം, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളില്‍ അടുത്തിടെ നിരവധി കഞ്ചാവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies