24-Sep-2018 (Mon)
 
 
 
 
‍മരണ വാര്‍ത്ത എഴുതിവെച്ച് വൃദ്ധന്‍ മരിച്ചു
   
vps
03-Sep-2018
 

താമരശ്ശേരി: മരണ വാര്‍ത്ത എഴുതിവെച്ച് വൃദ്ധന്‍ മരിച്ചു. പരപ്പന്‍പൊയില്‍ വട്ടക്കുണ്ട് മൂസ്സ(74) ആണ് വയസ്സ് രേഖപ്പെടുത്താതെ ചരമ വാര്‍ത്ത എഴുതിവെച്ചത്. മരണ ശേഷം പത്രങ്ങളില്‍ വാര്‍ത്ത നല്‍കാനായി ഫോട്ടോ പരിശോധിക്കുമ്പോഴാണ് മേഷയില്‍ വാര്‍ത്തയും ഫോട്ടോയും കണ്ടെത്തിയത്. ജനന തിയ്യതിയും ഇതോടൊപ്പം എഴുതി വെച്ചിരുന്നു.

 

ഖബറടക്കത്തിന് പള്ളിയില്‍ നല്‍കേണ്ട പൈസയും പ്രത്യേകം മാറ്റി വെച്ചിരുന്നു. ഭാര്യ: പരേതയായ പുല്ലാഞ്ഞിക്കുറ്റിയില്‍ ബീക്കുട്ടി. മക്കള്‍: ബഷീര്‍, മുഹമ്മദ്, ഹാരിസ്, ആസ്യ, ജമീല, റംല. മരുമക്കള്‍: അബ്ദുല്ലത്തീഫ്, ഹുസ്സൈന്‍, ഹംസ, റംല, ബുഷ്‌റ.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies