16-Nov-2018 (Fri)
 
 
 
 
‍താമരശ്ശേരിയില്‍ മോഷണം പതിവാകുന്നു; നാട്ടുകാര്‍ ഭീതിയില്‍
   
vps
04-Sep-2018
 

താമരശ്ശേരി: താമരശ്ശേരി ടൗണിനോട് ചേര്‍ന്ന കാരാടിയില്‍ വീടുകളില്‍ മോഷണം. വടക്കെ കാരാടി ദേവകി, രാജന്‍ എന്നിവരുടെ വീടുകളിലും സമീപത്തെ ഫ്‌ളാറ്റിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോഷ്ടാക്കള്‍ എത്തിയത്. രാജന്റെ വീടിന് സമീപത്തെ മരത്തിലൂടെ ടെറസില്‍ കയറി വീടിനുള്ളില്‍ എത്തിയ മോഷ്ടാവ് പതിനായിരം രൂപയോളമാണ് അപഹരിച്ചത്. ഏതാനും ദിവസം മകളുടെ വീട്ടിലായിരുന്ന ദേവകി ഞായറാഴ്ച്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഓടിട്ട വീടിന്റെ മുന്‍ വാതിലും ഓഫീസ് മുറിയുടെ വാതിലും പൂട്ടിയിരുന്നില്ല. ഇതിന്നുള്ളിലൂടെ കിടപ്പു മുറിയിലെത്തിയ മോഷ്ടാവ് ചെറിയ രണ്ട് മോതിരവും 350 രൂപയും കവര്‍ന്നു.

 

സമീപത്തെ ഫ്‌ളാറ്റിലും കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ എത്തിയതായി താമസക്കാര്‍ പറയുന്നു. ശബ്ദം കേട്ട് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. താമരശ്ശേരി പോലീസ് മോഷണം നടന്ന വീടുകളിലും ഫ്‌ളാറ്റിലും പരിശോധന നടത്തി.മോഷണം പതിവായത് തനിച്ച് താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ഭീതിയിലാക്കിയിരിക്കുകയാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies