24-Sep-2018 (Mon)
 
 
 
 
‍ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു
   
vps
04-Sep-2018
 

കോഴിക്കോട്: അപ്രതീക്ഷിതമായി എത്തിയ പ്രളയ ദുരിതത്തില്‍ കേരളം മുഴുവനായി പകച്ചു നിന്നപ്പോള്‍ പതര്‍ച്ചയില്ലാതെ സാഹസികമായി പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളാണ് യഥാര്‍ത്ഥ രക്ഷകരെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കോഴിക്കോട് പൗരാവലി നല്‍കിയ സ്‌നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല സമീപകാലത്ത് നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയത്. അതിനെയൊക്കെ കൂട്ടായ്മയിലൂടെ അതിജീവിക്കാനായി. ഇനിയും അത്തരത്തിലുള്ള കൂട്ടായ്മകള്‍ ഉണ്ടാവണം.

 

കേരളത്തിന്റെ സ്വന്തം സൈന്യം എന്ന വിശേഷണത്തിന് മത്സ്യത്തൊഴിലാളികള്‍ എന്തുകൊണ്ടും അര്‍ഹരാണെന്നും കേരളം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എം.എല്‍.എമാരായ വി.കെസി മമ്മദ് കോയ, പിടിഎ റഹീം, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുള്ള, ജില്ലാകലക്ടര്‍ യുവി ജോസ്, ഫിഷറീസ് ഉത്തരമേഖലാ ജോയിന്റ് ഡയറക്ടര്‍ കെ.കെ സതീഷ് കുമാര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies