18-Nov-2018 (Sun)
 
 
 
 
‍വെളിമണ്ണ ജി എം യു പി സ്‌കൂളില്‍ പൗള്‍ട്രി ക്ലബിന് തുടക്കം
   
vps
04-Sep-2018
 

താമരശ്ശേരി: വെളിമണ്ണ ജി എം യു പി സ്‌കൂളില്‍ പൗള്‍ട്രി ക്ലബിന്റെയും കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയുടെയും ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസി നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. കേരള മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖക്ക് താഴെയുള്ള 50 കുട്ടികള്‍ക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങള്‍, കോഴി തീറ്റ, പ്രതിരോധ മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വെറ്റിനറി സര്‍ജന്‍ ഡോ. മനോജ് ലാല്‍ പദ്ധതി വിശദീകരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അജിതകുമാരി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അഹമ്മദ് കുട്ടി, സ്റ്റാഫ് സെക്രട്ടറി ഷാജു എന്നിവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies