24-Sep-2018 (Mon)
 
 
 
 
‍നവകേരള ലോട്ടറി; ആദ്യടിക്കറ്റ് മന്ത്രി ഏറ്റുവാങ്ങി
   
vps
05-Sep-2018
 

കോഴിക്കോട്: കേരളത്തിന്റെ പുനര്‍നിര്‍മിതിക്കുളള ധനസമാഹരണത്തിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല വില്‍പ്പന ഉദ്ഘാടനം തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലോട്ടറി ഏജന്റില്‍ നിന്ന് 250 രൂപ നല്‍കി ആദ്യ ടിക്കറ്റ് വാങ്ങിയ മന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ലോട്ടറി ടിക്കറ്റ് ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. ടിക്കറ്റിന് 250 രൂപ മുഖവിലയുളള ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 സമ്മാനങ്ങളും രണ്ടാം സമ്മാനമായി അയ്യായിരം രൂപയുടെ 100800 സമ്മാനങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും നേരിട്ട് ലോട്ടറി വാങ്ങുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 3 നാണ് നറുക്കെടുപ്പ്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എം എല്‍ എമാരായ ഡോ. എം കെ മുനീര്‍, വി കെ സി മമ്മദ് കോയ, ഇ കെ വിജയന്‍, പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുള്ള, കെ ദാസന്‍, ജില്ലാകലക്ടര്‍ യുവി ജോസ്, സബ് കലക്ടര്‍ വി. വിഘ്നേശ്വരി, ജില്ലാ ലോട്ടറി ഓഫീസര്‍ കെ. പി മനോജ്, ജോയിന്റ് ഡയറക്ടര്‍ കെ.ജെ ബിന്നോ, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി. മനോജ്, വിവിധ ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ രംഗത്തെ നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies