24-Sep-2018 (Mon)
 
 
 
 
‍മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോടിന്റെ സഹായഹസ്തം തുടരുന്നു
   
vps
05-Sep-2018
 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിവിധ സംഘടനകളുടെ സഹായം തുടരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘടനയായ ബ്രണ്ണൈന്റ്സ് കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം രൂപ നല്‍കി. പ്രസിഡന്റ് പ്രൊഫ.പി പത്മനാഭന്‍, വൈസ് പ്രസിഡന്റുമാരായ കെ.പി കുഞ്ഞിമൂസ, പ്രൊഫ. കെ ശ്രീധരന്‍, സെക്രട്ടറി എം.കെ ശശീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പി ഭാസ്‌ക്കരന്‍, ട്രഷറര്‍ പ്രൊഫ. മുഹമ്മദ് ഉമ്മര്‍ സി.കെ എന്നിവരുടെ നേതൃത്വത്തിലാണ് തുക ജില്ല കലക്ടര്‍ യു.വി ജോസിന് കൈമാറിയത്. അത്തോളി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 1986 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ നൊസ്റ്റാള്‍ജിയ-86 സ്വരൂപിച്ച 25,000 രൂപ അബ്ദുള്‍ കരീം പി.കെ, അനില്‍ കുമാര്‍ എന്‍, രജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല കലക്ടര്‍ യു.വി ജോസിന് കൈമാറി. ബാലുശ്ശേരി കാരക്കുന്നത്ത് അല്‍ ഫിത്ര ഇസ്ലാമിക് പ്രി സ്‌കൂളിലെ കുട്ടികള്‍ നേരിട്ട് ശേഖരിച്ച 15,000 രൂപ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ജില്ലാകലക്ടര്‍ യു.വി ജോസിന് കൈമാറി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies