24-Sep-2018 (Mon)
 
 
 
 
‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്ത് സംയുക്ത പരിശോധന
   
vps
05-Sep-2018
 

കൊടുവള്ളി: സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ എക്‌സൈസും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തി. കൊടുവള്ളി കെ എം ഒ കോളേജ്, ജി എച് എസ് എസ് കൊടുവള്ളി, ഗവ. ഐ ടി ഐ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പരിസരത്തായിരുന്നു പരിശോധന.

 

താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ മുരളീധരന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രവന്റീവ് ഓഫീസര്‍ എം അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ പി രാജന്‍, കെ പ്രസാദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ സോണിമോള്‍, കെ മുനീര്‍, എം ജിംല എന്നിവര്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies