18-Nov-2018 (Sun)
 
 
 
 
‍മുക്കത്ത് ഭാര്യക്കു നേരെ ഭര്‍ത്താവിന്റെ ആസിഡ് അക്രമം
   
vps
06-Sep-2018
 

മുക്കം: മുക്കം കല്ലുരുട്ടി പൂളക്കപ്പതാലില്‍ മാത്യൂവിന്റെ മകള്‍ സ്‌നേഹ(28)ക്കു നേരെ പെരിന്തല്‍മണ്ണ സ്വദേശിയായ ഭര്‍ത്താവ് ജൈസണ്‍(35) ആസിഡ് ഒഴിച്ചു. ദേഹമാസകലം പൊള്ളലേറ്റ സ്‌നേഹയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയില്‍ കല്ലുരുട്ടിയിലെ വീട്ടിലായിരുന്നു സംഭവം. വിദേശത്തായിരുന്ന ജൈസണ്‍ 3 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പണവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സ്‌നേഹയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച സ്‌നേഹയുടെ മാതാവ് ശിമ്മിക്കും പൊള്ളലേറ്റു. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന സ്‌നേഹയുടെ നില ഗുരുതരമാണ്. കൃത്യം നടത്തിയ ജെയ്‌സണ്‍ പുലര്‍ച്ചെ മുക്കം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിദേശത്തായിരുന്ന സമയത്ത് വീട് നിര്‍മ്മാണത്തിനും മറ്റുമായി ലക്ഷക്കണക്കിന് രൂപ ഭാര്യക്ക് അയച്ചുകൊടുത്തിരുന്നതായും ഇതു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും ജെയ്‌സണ്‍ പോലീസിന് മൊഴി നല്‍കി. പണം എന്ത് ചെയ്തു എന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. 3 മാസം മുമ്പ് നാട്ടിലെത്തിയപ്പോഴും ജെയ്‌സണും ഭാര്യയും തമ്മില്‍ പണത്തിന്റെ പേരില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies