16-Nov-2018 (Fri)
 
 
 
 
‍അക്കൗണ്ടില്‍ നിക്ഷേപിച്ച പണം ഉടമ അറിയാതെ എസ് ബി ഐ ബേങ്ക് അധികൃതര്‍ പിന്‍വലിച്ചു
   
vps
06-Sep-2018
 

പുതുപ്പാടി: എസ് ബി ഐ യുടെ പുതുപ്പാടി ഈങ്ങാപ്പുഴ ബ്രാഞ്ചിലെ ഇടപാടുകാരനായ പുതുപ്പാടി മലപുറം സ്വദേശി എ പി ഹൈദ്രോസിനാണ് അക്കൗണ്ടില്‍ നിന്നും പതിനായിരം രൂപ നഷ്ടപ്പെട്ടു. ആഗസ്റ്റ് നാലിനാണ് ഹൈദ്രോസിന്റെ ബന്ധു എസ് ബി ഐ യുടെ കല്‍പ്പറ്റ ബ്രാഞ്ചിലെ സി ഡി എം വഴി ഹൈദ്രോസിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. ഇതില്‍ പതിനായിരം രൂപ അക്കൗണ്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കല്‍പ്പറ്റ ബ്രാഞ്ചില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പത്താം തിയ്യതി ഹൈദ്രോസിന്റെ അക്കൗണ്ടില്‍ പതിനായിരം രൂപ ക്രെഡിറ്റ് ചെയ്തു. പിന്നീട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് ഈ പണം ബേങ്ക് അധികൃതര്‍ തന്നെ പിന്‍വലിച്ചതായി കണ്ടെത്തിയത്.

 

അക്കൗണ്ടില്‍ വന്ന പണം അക്കൗണ്ട് ഉടമ അറിയാതെ പിന്‍വലിച്ചത് സംബന്ധിച്ച് ഈങ്ങാപ്പുഴ ബ്രാഞ്ചില്‍ പരാതിപ്പെട്ടപ്പോള്‍ കല്‍പ്പറ്റ ബ്രാഞ്ചില്‍ ചെന്ന് അന്വേഷിക്കാനായിരുന്നു മറുപടി. പണം നിക്ഷേപിച്ചയാള്‍ കല്‍പ്പറ്റ ബ്രാഞ്ചില്‍ അന്വേഷിച്ചെങ്കിലും ഫലം ഉണ്ടായില്ല. അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിക്കുന്ന എസ് ബി ഐ അധികൃതരുടെ നടപടി ഇടപാടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies