24-Sep-2018 (Mon)
 
 
 
 
‍പുതുപ്പാടി അടിവാരത്ത് മാവോയിസ്റ്റ് പോസ്റ്റര്‍
   
vps
07-Sep-2018
 

പുതുപ്പാടി: അടിവാരം മുപ്പതേക്ര റോഡില്‍ സി പി ഐ (മാവോയിസ്റ്റ്) എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സാമ്രാജ്യ മുതലാളിമാരുടെ അമിത ലാഭത്തിനു വേണ്ടി കോറികളും ഡാമുകളും നിര്‍മ്മിക്കുന്നതും ടൂറിസത്തിനു വേണ്ടി കാടുകള്‍ വെട്ടി നശിപ്പിക്കുന്നതും തടയണമെന്നും പശ്ചിമഘട്ടത്തെ സംരക്ഷിക്കുകയും കാലവര്‍ഷ പ്രളയത്തെ തടുക്കുകയും ചെയ്യണമെന്നുമാണ് പോസ്റ്ററുകളുടെ ഉള്ളടക്കം. പ്രകൃതിയെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ തള്ളിക്കളയണമെന്നും ജനകീയാധികാരം നിലവില്‍ വരണമെന്നും ഇതില്‍ പറയുന്നു.സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies