24-Sep-2018 (Mon)
 
 
 
 
‍കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തികരിക്കുന്നതിനായി ഒന്നരക്കോടി രൂപ അനുവദിച്ചു
   
vps
06-Sep-2018
 

താമരശ്ശേരി: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കൊടുവള്ളി മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണം യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിനായി കാരാട്ട് റസാഖ് എം എല്‍ എ യുടെ നേതൃത്വത്തില്‍ താമരശ്ശേരിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മീറ്റിംഗില്‍ തീരുമാനമായി. മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളായ പരപ്പന്‍പൊയില്‍ - പുന്നശ്ശേരി, എളേറ്റില്‍ വട്ടോളി - കാരക്കുന്നത്ത് റോഡ് (73 ലക്ഷം), കാപ്പാട് - തുഷാരഗിരി റോഡ് (5 ലക്ഷം), പന്നൂര്‍ - നരിക്കുനി, നെല്ലേരി താഴം - പുന്നശ്ശേരി റോഡ് (10 ലക്ഷം), ആരാമ്പ്രം - കാഞ്ഞിരമുക്ക് റോഡ് (5 ലക്ഷം), കരുവന്‍പൊയില്‍ - ആലുന്തറ റോഡ് (5 ലക്ഷം), പരപ്പന്‍പൊയില്‍ - കത്തറമ്മല്‍, ചോയിമഠം- ചേപ്പാല റോഡ് (5 ലക്ഷം), പരപ്പന്‍പ്പൊയില്‍ - പുന്നശ്ശേരി - കാക്കൂര്‍ റോഡ് (5 ലക്ഷം), കളരാന്തിരി - ആവിലോറ - കത്തറമ്മല്‍ - ചോയിമഠം - ആനപ്പാറ റോഡ് (5 ലക്ഷം), നെല്ലാങ്കണ്ടി - എളേറ്റില്‍ വട്ടോളി റോഡ് (5 ലക്ഷം), പടനിലം - നരിക്കുനി റോഡ് (5 ലക്ഷം), കോടിയോട്ടുതാഴം - ഓടുപാറ - പാലങ്ങാട് റോഡ് (5 ലക്ഷം), പുത്തൂര്‍ - വെളിമണ്ണ റോഡ് (5 ലക്ഷം), താമരശ്ശേരി - ചുങ്കം ബൈപ്പാസ് (3 ലക്ഷം), മലപുറം - തലയാട് റോഡ് (10 ലക്ഷം), പൈമ്പാലശ്ശേരി - മടവൂര്‍മുക്ക് റോഡ് (5 ലക്ഷം) എന്നീ റോഡുകളാണ് അടിയന്തര പ്രധാന്യത്തോടുകൂടി പുനരുദ്ധീകരിക്കുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies