18-Nov-2018 (Sun)
 
 
 
 
‍മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
   
vps
07-Sep-2018
 

കോഴിക്കോട്: ദേശീയ ആരോഗ്യദൗത്യം ഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയും ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിയില്‍ നടത്തുന്ന മൊബൈല്‍മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വാഹനത്തിന്റെ ഫ്ളാഗ്ഓഫ് സിവില്‍സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. പ്രദീപ് കുമാര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളിലുമായിരിക്കും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക.നൂറോളം ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍, മറ്റു പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍യൂണിറ്റിന് ഒരു വാന്‍ ഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയും ഒരു വാന്‍ ആസ്റ്റര്‍ മിംസുമാണ് നല്‍കിയത്. മരുന്നുകളും മറ്റു അനുബന്ധ സേവനങ്ങളും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ലഭ്യമായിരിക്കും. ഒരു മാസം ജില്ലയില്‍ പര്യടനം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies