24-Sep-2018 (Mon)
 
 
 
 
‍തിരുവമ്പാടിയില്‍ 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍
   
vps
11-Sep-2018
 

തിരുവമ്പാടി: 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മുന്നിയൂര്‍ വൈക്കത്തുപാടം സ്വദേശി ശരത്കൃഷ്ണ, മുക്കം കുമാരനെല്ലൂര്‍ തടപ്പറമ്പ് സ്വദേശി അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഈ മാസം നാല് മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ ശരത്കൃഷ്ണയോടൊപ്പം മാനന്തവാടിയില്‍ നിന്നും പെണ്‍കുട്ടിയെ പിടികൂടുകയായിരുന്നു. മ്യൂസിക്കല്‍ ഡബ്‌സ്മാഷ് വഴിയാണ് ശരത്കൃഷ്ണയുമായി പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് ഇയാള്‍ക്കൊപ്പം ഒളിച്ചോടിയത്.നേരത്തേ കുമാരനെല്ലൂര്‍ സ്വദേശി അനസുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് ഇയാളും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇരുവരെയും ഇന്ന് കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജറാക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies