18-Nov-2018 (Sun)
 
 
 
 
‍അതിജീവനത്തിന്റെ നാളുകളില്‍ 'ഒപ്പരം ചേമഞ്ചേരിയും'
   
vps
12-Sep-2018
 

ചേമഞ്ചേരി : പ്രളയദുരിത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ചേമഞ്ചേരി പഞ്ചായത്തിലെ മത്സ്യതൊഴിലാളികളെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പൂക്കാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ദാസന്‍ എം എല്‍ എ മത്സ്യതൊഴിലാളികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഇ അനില്‍ കുമാര്‍, പി പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയന്‍ കണ്ണഞ്ചേരി, വീര്‍വീട്ടില്‍ മോഹനന്‍, പി ടി നാരായണി, സുഹറമെഹബൂബ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി ശശിധരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി ബാബുരാജ്, ഉണ്ണകൃഷ്ണന്‍ പൂക്കാട്, എം കെ സുനില്‍ കുമാര്‍, എം പി മൊയ്തീന്‍കോയ, അജീഷ് പൂക്കാട്, അവിനേരി ശങ്കരന്‍, കെ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഷീബ വരേക്കല്‍, സ്വാഗതവും പി ജയരാജന്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies