24-Sep-2018 (Mon)
 
 
 
 
‍ലോക ബാങ്ക്, എഡിബി സംഘം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
   
vps
13-Sep-2018
 

കോഴിക്കോട്: ലോകബാങ്കിന്റേയും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെയും പ്രതിനിധികള്‍ കോഴിക്കോട് ജില്ലയില്‍ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലിലും വെളളപ്പൊക്കത്തിലും കനത്ത നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഹേമംഗ് കരേലിയ, വെങ്കട റാവു ബയണ, എസ് വൈദീശ്വരന്‍, അനൂപ് കാരന്ത്, സതീഷ് സാഗര്‍ ശര്‍മ, ഉറി റയിക്ക്, മഹേഷ് പട്ടേല്‍, ശ്രിനീവാസ റാവു പൊടിപ്പിറെഡ്ഡി എന്നിവരാണ് കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലുളളത്. ചൊവ്വാഴ്ച രാവിലെ മാവൂര്‍ റോഡിലെ രാവീസ് ഹോട്ടലില്‍ ജില്ലാ കലക്ടര്‍ യു.വി ജോസുമായി സംഘം ചര്‍ച്ച നടത്തി. വിവിധ മേഖലകളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ലോക ബാങ്ക് പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് ചര്‍ച്ചയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.

 

തുടര്‍ന്ന് ചെറുവണ്ണൂര്‍, മാളിക്കടവ്, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കരിഞ്ചോലമല, കണ്ണപ്പന്‍കുണ്ട്, വയനാട് ചുരം (ചിപ്പിലിത്തോട്) എന്നിവിടങ്ങളിലാണ് ലോകബാങ്ക്, എ ഡി ബി സംഘം സന്ദര്‍ശനം നടത്തിയത്. ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡപ്യൂട്ടി കലക്ടര്‍( ദുരന്തനിവാരണം) കെ റംല തുടങ്ങിയവര്‍ അനുഗമിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies