18-Nov-2018 (Sun)
 
 
 
 
‍താമരശ്ശേരിയില്‍ ദുരിതാശ്വാസ നിധി ശേഖരണത്തിനെത്തിയ മന്ത്രിക്കു നേരെ യൂത്ത്‌ലീഗ് പ്രതിഷേധം
   
vps
13-Sep-2018
 

താമരശ്ശേരി: ദുരിതാശ്വാസ നിധി ശേഖരിക്കാനെത്തിയ മന്ത്രിക്കു നേരെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ താമരശ്ശേരി റെസ്റ്റ് ഹൗസില്‍ ദുരിതാശ്വാസ നിധി ശേഖരണം നടക്കുന്നതിനിടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തിയയത്. കരിഞ്ചോല ഉരുള്‍പൊട്ടലിനിരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. റെസ്റ്റ് ഹൗസ് കവാടത്തില്‍ പ്രകടനക്കാരെ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയായി.

 

യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനു മുന്‍പിലും പ്രതിഷേധം തുടര്‍ന്നു. ഉച്ചയോടെ ദുരിതാശ്വാസ നിധി ശേഖരണം അവസാനിപ്പിച്ച് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ മടങ്ങിയതിന് ശേഷമാണ് അറസ്റ്റിലായവരെ വിട്ടയച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies