18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍കോഴി മാലിന്യ സംസ്‌കരണം; യോഗം 18 ന്
   
vps
15-Sep-2018
 

കോഴിക്കോട്: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താക്കുന്നതി നായി പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കോഴി മാലിന്യ സംസ്‌കരണത്തിന് പദ്ധതി നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്തില്‍ രൂപീകരിച്ച ഫ്രഷ് കട്ട് ഓര്‍ഗാനിക്ക് പ്രവൈറ്റ് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ മാലിന്യ സംസ്‌ക്കരണ സംവിധാനം ഇല്ലാത്ത കോഴി കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ല. ഇത് കാരണം പഞ്ചായത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ ഓരോ കോഴി കടയിലും പ്രത്യേക ഫ്രീസര്‍ സൂക്ഷിച്ച് മാലിന്യങ്ങള്‍ കിലോവിന് ഏഴ് രൂപ നിരക്കില്‍ ഏജന്‍സിക്ക് കൈമാറും. ഇത്തരത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ കോഴി കടകളിലും മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കും. ഇത് സംബന്ധിച്ച് യോഗം ഈ മാസം 18 ന് പഞ്ചായത്തില്‍ ചേരും. രൂക്ഷമായ മാലിന്യ പ്രശ്നം ഇതുവഴി പരിഹരിക്കാന്‍ സാധിക്കുമെന്നും വ്യാപാരികള്‍ സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies