18-Nov-2018 (Sun)
 
 
 
 
‍രാരോത്ത് ഗവ മാപ്പിള ഹൈസ്‌കൂളിലെ ഹൈ ടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു
   
vps
17-Sep-2018
 

താമരശ്ശേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പരപ്പന്‍പൊയില്‍ രാരോത്ത് ഗവ മാപ്പിള ഹൈസ്‌കൂളില്‍ സജ്ജീകരിച്ച് 10 ഹൈ ടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ ഹേമലത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈമൂന ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ഹുസ്സൈന്‍, ഗ്രാമ പഞ്ചായത്ത് അംഗം വസന്ത ചന്ദ്രന്‍, എ പി മൂസ, അബ്ദുല്‍ ഹഖ് മാസ്റ്റര്‍, സോമന്‍ പിലാത്തോട്ടം, എം പി ഹുസ്സൈന്‍, വി ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് പി കെ അബ്ദുസ്സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി നൂറുദ്ധീന്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies