18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍കോഴിമാലിന്യ വാഹനം തടഞ്ഞ് പണപ്പിരിവ് നടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കി
   
vps
18-Sep-2018
 

താമരശ്ശേരി: കോഴി മാലിന്യം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കി. താമരശ്ശേരി ചുങ്കം ചുണ്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ നോര്‍ത്ത് മേഖല പ്രസിഡന്റുമായ സി കെ നവാസിനെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന താമരശ്ശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗം നവാസിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച്ച ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്ന ശേഷമാണ് സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചത്.

 

താമരശ്ശേരിയിലെ മഞ്ചു ചിക്കന്‍സ്റ്റള്‍ ഉടമ റഫീഖ് മലപ്പുറത്തേക്ക് കൊണ്ടു പോവുകയായിരുന്ന കോഴി മാലിന്യ വാഹനം താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപം വെഴുപ്പൂര്‍ റോഡില്‍ തടഞ്ഞുവെച്ച് ഇരുപതിനായിരം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. നവാസ് ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് വാഹനം തടഞ്ഞതെന്നും പണം നല്‍കിയില്ലെങ്കില്‍ മാലിന്യം കടത്താന്‍ അനുവധിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി റഫീഖ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ റഫീഖിന്റെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് നടപടിയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies