18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ടിപ്പര്‍ തൊഴിലാളികളുടെ മര്‍ദനം
   
vps
18-Sep-2018
 

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ധിച്ചു. ക്രഷറിനെതിരെ പരാതി നല്‍കിയെന്നാരോപിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകരായ കൂരപ്പള്ളി ബാബു, പി കെ ബഷീര്‍ എന്നിവരെ ടിപ്പര്‍ തൊഴിലാളികള്‍ മര്‍ദ്ധിച്ചത്. അനധികൃത കരിങ്കല്‍ ഖനനത്തിനെതിരേ നിരന്തരം പ്രതികരിക്കുന്ന കൂരപ്പള്ളി ബാബു തന്റെ തറവാടു വീട്ടില്‍ പോയി വരുമ്പോഴാണ് ആറോളം വരുന്ന ടിപ്പര്‍ തൊഴിലാളികള്‍ തടഞ്ഞുവെച്ച് മര്‍ദിച്ചത്. ക്വാറിക്കെതിരെ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന ഭീഷണിയോടെയായിരുന്നു അക്രമമെന്ന് ബാബു പറഞ്ഞു.ഈ സമയം ഇതുവഴി വന്ന പി കെ ബഷീര്‍ ടിപ്പര്‍ തൊഴിലാളികളെ തടയാന്‍ ശ്രമിക്കുകയും തന്റെ കൈയിലുണ്ടായിരുന്ന ക്യാമറയില്‍ ബാബുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതോടെ ടിപ്പര്‍ തൊഴിലാളികള്‍ ബഷീറിനെ മര്‍ദ്ധിക്കുകയും ക്യാമറ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയതു. തലക്കും കാലിനും മുഖത്തും ഉള്‍പ്പെടെ പരുക്കേറ്റ രണ്ടു പേരും റോഡില്‍ തളര്‍ന്നു വീണു. മണിക്കൂറുകളോളം റോഡില്‍ കിടന്നെങ്കിലും ആരും സഹായത്തിനെത്തിയില്ല. പിന്നീട് സ്ഥലത്തെത്തിയ മുക്കം പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പൂനൂര്‍ പൊയില്‍ ക്രഷറിലെ ടിപ്പര്‍ തൊഴിലാളികളാണ് മര്‍ദ്ധിച്ചതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ വധ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies