18-Nov-2018 (Sun)
 
 
 
 
‍നാട്ടറിവുകള്‍ പകര്‍ന്ന് മുത്തശ്ശിമാര്‍; നവ്യാനുഭവമാക്കി വിദ്യാര്‍ഥികളും
   
vps
18-Sep-2018
 

അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പശ്ചായത്ത് കല്ലാമല യു പി സ്‌കൂളില്‍ സംഘടിപ്പിച്ച മുത്തശ്ശിയോട് ചോദിക്കാം പരിപാടി നോവലിസ്റ്റ് എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗൂഗിളിലൂടെ നമുക്ക് ഏത് സാങ്കേതിക അറിവുകളും സ്വായത്തമാക്കാമെങ്കിലും മുത്തശ്ശിമാരുടെ നാവിന്‍ തുമ്പിലുള്ള ആര്‍ജിതജ്ഞാനമത്രയും ജൈവ അറിവുകളാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരം പുസ്തകങ്ങളേക്കാളേറെ അറിവുകള്‍ ഓരോ മുത്തശ്ശിയും സ്വായത്തമാക്കിയിട്ടുണ്ട്്. അതില്‍ ചരിത്രവും അനുഷ്ഠാനങ്ങളും കഥകളും അനുകമ്പയും സ്‌നേഹവും എല്ലാം ഉണ്ട്. മുത്തശ്ശിമാരെ സംരക്ഷിക്കുക വഴി ഭൂതകാലത്തെയാണ് നാം സംരക്ഷിക്കുന്നത്. മനുഷ്യരെ മാത്രമല്ല പ്രകൃതിയെയും സ്‌നേഹിക്കണമെന്നാണ് പ്രകൃതി നല്‍കിയ പ്രളയ പാഠമെന്നും എം മുകുന്ദന്‍ പറഞ്ഞു. ചടങ്ങില്‍ വള്ളത്തോള്‍ പുരസ്‌കാരം നേടിയ എം മുകുന്ദന് പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡണ്ട് നല്‍കി. പഞ്ചായത്തിലെ 15 വിദ്യാലയങ്ങളിലെ കുട്ടികള്‍ മുത്തശ്ശിമാരോട് ചോദ്യങ്ങള്‍ ചോദിച്ചു. പഴഞ്ചൊല്ലുകളും നാടന്‍ പാട്ടുകളും വടക്കന്‍ പാട്ടുകളും മാപ്പിളപാട്ടുകളുമൊക്കെ കൂട്ടിയിണക്കി മുത്തശ്ശിമാര്‍ കുട്ടികള്‍ക്ക് മറുപടി നല്‍കി. വൈസ് പ്രസിഡന്റ് റീന രാരോത്ത്, സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, അബ്ദുല്‍ സലാംമാസ്റ്റര്‍, കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies