18-Nov-2018 (Sun)
 
 
 
 
‍നവകേരള നിര്‍മാണത്തിന് ലോട്ടറി എടുത്തു കുടുംബശ്രീ അംഗങ്ങളും
   
vps
20-Sep-2018
 

പുതുപ്പാടി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള ലോട്ടറി എടുത്ത് പുതുപ്പാടിയിലെ കുടുംബശ്രീ അംഗങ്ങള്‍ നവകേരള നിര്‍മാണത്തില്‍ പങ്കാളികളായി. പുതുപ്പാടി സി ഡി എസിലെ 13 അയല്‍ക്കൂട്ടങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഈ യജ്ഞത്തില്‍ പങ്കാളികളായത്. സി ഡി എസ് താല്‍ക്കാലിക ഏജന്‍സി എടുത്താണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് അവസരം നല്‍കിയത്. 250 രൂപയുടെ 10 ടിക്കറ്റുകളാണ് ഒരു ബുക്കില്‍ ഉണ്ടാവുക. ഇതിന് 1943 രൂപയാണ് വില. ഇത്തരത്തില്‍ 10 ടിക്കറ്റ് വില്‍പ്പന നടത്തിയാല്‍ 557 രൂപ കുടുംബശ്രീക്ക് കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുകയും ചെയ്യും. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 100000 ലക്ഷം രൂപ 99 പേര്‍ക്കും, രണ്ടാം സമ്മാനമായി 5000 രൂപ വീതം 102800 പേര്‍ക്കുമാണ് ലഭിക്കുക. ഇനിയും മുഴുവന്‍ കുടംബശ്രീ യൂണിറ്റുകള്‍ക്കും ലോട്ടറി എടുക്കാനുള്ള അവസരം നല്‍കാനുള്ള ശ്രമത്തിലാണ് സി ഡി എസ് പ്രവര്‍ത്തകര്‍. നേരത്തെ പുതുപ്പാടിയിലെ കുടുംബശ്രീ അംഗങ്ങള്‍ 208600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തതിന് പുറമേയാണ് ലോട്ടറി വില്‍പ്പനയിലൂടെ ധനസമാഹരണം നടത്തി നവകേരള നിര്‍മ്മാണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ശ്രമിക്കുന്നത്. ലോട്ടറിയുടെ ആദ്യ വില്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സീന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍, മെമ്പര്‍മാരായ ഉഷകുമാരി, ബീന തങ്കച്ചന്‍, ഫാത്തിമ ബീവി, കെ ജി ഗീത, ജയശ്രീ ഷാജി, ഷാഫി വളഞ്ഞപാറ, കെ സി ശിഹാബ്, സൗദ ബഷീര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി, സിഡിഎസ് അംഗം ലീന സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies