18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍കുന്ദമംഗലത്ത് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
   
vps
20-Sep-2018
 

കുന്ദമംഗലം: വാടക വീട്ടിലെ വ്യാജ മദ്യ നിര്‍മാണം എക്‌സൈസ് സംഘം പിടികൂടി. പെരിങ്ങൊളം മില്‍മക്ക് സമീപത്തെ വാടക വീട്ടിലെ വ്യാജ മദ്യ നിര്‍മാണമാണ് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷിനു എന്ന ജിനോ സെബാസ്റ്റ്യനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുപ്പിയിലാക്കിയ 600 ലിറ്റര്‍ മദ്യം, കുപ്പികള്‍, മെഷീനുകള്‍, സ്പിരിറ്റ് എന്നിവയും പിടിച്ചെടുത്തു. ഹണീബി എന്ന ബ്രാന്റാണ് ഇവിടെ നിര്‍മിച്ച് വ്യാജ സെക്യൂരിറ്റി ലേബല്‍ പതിച്ച് വില്‍പന നടത്തിയിരുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ജിനോ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വീട് വാടകക്കെടുത്തത്.

 

ബാലുശ്ശേരിയില്‍ 60 കുപ്പി വ്യാജ മദ്യവുമായി പിടിയിലായ അനീഷ്, രാജേഷ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വ്യാജ മദ്യ നിര്‍മാണം സംബന്ധിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പെരിങ്ങൊളത്തെ വീട് വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies