18-Nov-2018 (Sun)
 
 
 
 
‍ദുരന്ത സര്‍വ്വേ റിപ്പോര്‍ട്ട് കൈമാറി
   
vps
20-Sep-2018
 

കണ്ണപ്പന്‍കുണ്ട്: കണ്ണപ്പന്‍കുണ്ട് ദുരന്ത ബാധിത പ്രദേശത്ത് കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയില്‍ ലഭിച്ച നാശനഷ്ടങ്ങളുടെ കണക്കുകളുടെ സര്‍വ്വേ റിപ്പോര്‍ട്ടും, ദുരിതാശ്വാസ പ്രവര്‍നങ്ങളില്‍ കുട്ടനാട്ടിലും, വഴനാട്ടിലും, കണ്ണപ്പന്‍ കുണ്ടിലും, വിദ്യാര്‍ത്ഥികള്‍ നല്‍കിയ സഹായങ്ങളുടെ സമ്പൂര്‍ണ റിപ്പോര്‍ട്ടും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 25000/ രൂപയുടെ ചെക്കും, തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് വിദ്യാര്‍ത്ഥികള്‍ കൈമാറി. ചടങ്ങില്‍ കാരാട്ട് റസാഖ് എം എല്‍ എ, എം ഇ എസ് സ്‌കൂള്‍ മാനേജര്‍ കെ എം ഡി മുഹമ്മദ്, പ്രിന്‍സിപ്പള്‍ സിസിലി പോള്‍, മനോജ് പി മാത്യു, കൃഷ്ണഗാഥ, റിഫ നഫീസ, നേഹ ജോര്‍ജ്, ഷഹാന, ഫഹദ്, മിഥിന്‍ ഷാന്‍, ആമില്‍ മുബാറക്ക്, മുഹമ്മദ് സിനാന്‍ എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies