15-Dec-2018 (Sat)
 
 
 
 
‍തിരുവമ്പാടി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ് സെന്റര്‍ കെട്ടിടത്തിന് തറക്കല്ലിട്ടു
   
vps
24-Sep-2018
 

തിരുവമ്പാടി: തിരുവമ്പാടി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ് സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. തിരുവമ്പാടി കറ്റിയാട്ട് പഞ്ചായത്ത് ഏറ്റെടുത്തു നല്‍കിയ 1.75 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍, ബോസ് ജേക്കബ്ബ്, ജോളി ജോസഫ്, കെ എ അബ്ദുറഹിമാന്‍, ജോയി തൊമരക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ യൂണിയനുകളുടെ തുറന്ന സമീപനവും സഹകരണവും അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാവിലെയും വൈകുന്നേരവും കൂടുതല്‍ സര്‍വീസുകള്‍ നടത്തി ജനങ്ങളുടെ യാത്രാക്ലേശം കുറക്കുന്നതിനും ഡ്യൂട്ടി പരിഷ്‌കരണം മൂലം നിന്നുപോയ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനും യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies