13-Dec-2018 (Thu)
 
 
 
 
‍ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യും
   
vps
29-Sep-2018
 

ബേപ്പൂര്‍: ജില്ലാ ഭരണകൂടത്തിന് ലഭ്യമായ ദുരിതാശ്വാസ സാമഗ്രികള്‍ സപ്തംബര്‍ 30 ഞായറാഴ്ച്ച ബേപ്പൂരിലുള്ള സി ഡി എ ഗോഡൗണില്‍ നിന്ന് വിതരണം ചെയ്യും. 20 വില്ലേജുകളിലെ പ്രകൃതിക്ഷോഭ ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ് സി/എസ് ടി,ഭിന്നശേഷി, ബിപിഎല്‍ വിഭാഗത്തില്‍പെട്ട കുടുംബങ്ങക്കാണ് ആദ്യഘട്ടത്തില്‍ സാമഗ്രികള്‍ വിതരണം ചെയ്യുക. ബേപ്പൂര്‍,ചെറുവണ്ണൂര്‍,കടലുണ്ടി, ഫറോക്ക്, കരുവന്‍തുരുത്തി, പന്നിയങ്കര, വളയനാട്, കസബ, പുതിയങ്ങാടി, എലത്തൂര്‍, കക്കോടി, കച്ചേരി, ചെലവൂര്‍, ഒളവണ്ണ, വേങ്ങേരി, ചേവായൂര്‍, നെല്ലിക്കോട്,കോട്ടൂളി, പെരുവയല്‍, കുറ്റിക്കാട്ടൂര്‍ എന്നീ വില്ലേജുകളിലെ അര്‍ഹരായവര്‍ അതാത് വില്ലേജ് ഓഫീസറില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റി വിതരണ കേന്ദ്രത്തില്‍ എത്തി കിറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies