13-Dec-2018 (Thu)
 
 
 
 
‍വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യു പി സ്‌കൂള്‍ ഹൃദയത്തിനു വേണ്ടി ഒരു നടത്തം സംഘടിപ്പിച്ചു
   
vps
01-Oct-2018
 

കട്ടിപ്പാറ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യു പി സ്‌കൂളിലെ ആരോഗ്യ ക്ലബും പരിസ്ഥിതി ക്ലബും സംയുക്തമായി ഹൃദയത്തിനു വേണ്ടി ഒരു നടത്തം എന്ന പരിപാടി സംഘടിപ്പിച്ചു. ഈ വര്‍ഷം ജൂണ്‍ 14ന് പ്രകൃതി ദുരന്തം ഉണ്ടായ സ്‌കൂളിന്റെ സമീപപ്രദേശമായ കരിഞ്ചോല മലയിലേക്ക് ആയിരുന്നു നടത്തം സംഘടിപ്പിച്ചത്.കരിഞ്ചോല മലയില്‍ ഒത്തുചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു. പ്രസ്തുത പരിപാടിയില്‍ സി കെ സുബൈര്‍ ഹൃദയരോഗ്യം സംബന്ധിച്ച് ക്ലാസ് എടുത്തു. സി വി റഹീന, പൊറേരി വിജയന്‍, എംപി ബഷീര്‍, അഭിലാഷ്, സിപി നസീഫ്, പി റജില, പികെ സുനീറ, ടി എം ഇസ്മായില്‍, പി കെ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies