11-Dec-2018 (Tue)
 
 
 
 
‍വ്യാജ സിദ്ധന്‍ തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ കൊടുവള്ളി പോലീസ് കണ്ടെടുത്തു
   
vps
03-Oct-2018
 

കൊടുവള്ളി: വ്യാജ സിദ്ധന്‍ കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ കൊടുവള്ളി പോലീസ് പിടിച്ചെടുത്തു. അത്ഭുത സിദ്ധിയിലൂടെ രോഗം മാറ്റിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വളാഞ്ചേരി മൂര്‍ക്കനാട് വേരിങ്ങല്‍ അബ്ദുല്‍ ഹക്കീം(45) തട്ടിയെടുത്ത 102 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് വളാഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നും കൊടുവള്ളി പോലീസ് കണ്ടെടുത്തത്.

 

വീട് വാടകക്കെടുത്ത് ആത്മീയ ചികിത്സയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന ഇയാള്‍ക്കെതിരെ പുള്ളാവൂര്‍ സ്വദേശിനി നല്‍കിയ പരാതിയെ തുടര്‍ന്ന് കുന്ദമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. റിമാണ്ടിലായ അബ്ദുല്‍ ഹഖീമിനെ കൊടുവള്ളി സ്വദേശി കൊടുവള്ളി പോലീസ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിനായി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. തലപ്പെരുമണ്ണ ചിരുകണ്ടിയിലുള്ള വീട് വാടകക്കെടുത്ത് താമസിച്ച സമയത്താണ് വീട്ടുടമക്കും ഭാര്യക്കുമുള്ള രോഗം മാറ്റിക്കൊടുക്കാമെന്നും പറഞ്ഞ് 20 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചര ലക്ഷം രൂപയും കൈക്കലാക്കിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, എസ് ഐ. കെ പ്രജീഷ്, എ എസ് ഐ മാരായ രഘുനാഥ്, വിജയകുമാര്‍, സി പി ഒ സനല്‍ എന്നിവരടങ്ങിയ സംഘം വളാഞ്ചേരിയിലെ ജ്വല്ലറിയിലെത്തിയാണ് 102 ഗ്രാം സ്വര്‍ണാഭരങ്ങള്‍ പിടിച്ചെടുത്തത്. പ്രതിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാണ്ട് ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies