11-Dec-2018 (Tue)
 
 
 
 
‍ഗാന്ധിജയന്തി വാരാഘോഷം; ഖാദി മേള തുടങ്ങി
   
vps
04-Oct-2018
 

കോഴിക്കോട്: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലാഖാദി ഗ്രാമവ്യവസായ ഓഫീസ് കോഴിക്കോടിന്റെ കീഴിലുള്ള ഖാദി വില്‍പനയുടെ ജില്ലാതല ഉദ്ഘാടനം സാമൂഹിക പ്രവര്‍ത്തക കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഈ മാസം 15 വരെ ഖാദി തുണികള്‍ക്ക് 30 ശതമാനം റിബേറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ചെറൂട്ടി റോഡില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് റജിസ്ട്രാര്‍ കെ ഷിബി അധ്യക്ഷയായിരുന്നു. പി പ്രകാശന്‍, ഒ അനിലകുമാരി, വി വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗവണ്‍മെന്റ് പ്രഖ്യാപിച്ച റിബേറ്റ് വില്‍പ്പന വര്‍ദ്ധിപ്പിക്കാനായി ഖാദി, കോട്ടന്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വിപുലമായ ശേഖരം ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിന്നുള്ള വൈവിധ്യമാര്‍ന്ന ഖാദി പട്ട് സാരികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി നവംമ്പര്‍ 15 വരെ മേള തുടരും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies