18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍പ്രളയക്കെടുതി നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതികള്‍
   
vps
04-Oct-2018
 

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി ആസുത്രണത്തിനായി വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പ്രളയക്കെടുതിയില്‍ കാര്‍ഷിക മേഖലയില്‍ നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി നെല്‍കൃഷി, പച്ചക്കറി കൃഷി, കോഴിവളര്‍ത്തല്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രധാന്യം നല്‍കുമെന്നും വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ മികച്ച പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വനിതകള്‍, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്സ് തുടങ്ങിയവരുടെ ഉന്നമനത്തിനായി പുതിയപദ്ധതികള്‍ ആസുത്രണം ചെയ്യുമെന്നും യോഗത്തില്‍ ബാബു പറശ്ശേരി പറഞ്ഞു. പ്രളയക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിലൂന്നി യാണ് പദ്ധതികള്‍ തയ്യാറാക്കുക. ജില്ലയില്‍ പ്രളയക്കെടുതിയില്‍ മലയോര മേഖലയിലെ റോഡുകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നിരവധി റോഡുകള്‍ തകര്‍ന്നിട്ടുണ്ട് ഇത് പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ വാര്‍ഷിക പദ്ധതികള്‍ നേരത്തെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ മുപ്പതിനകം പദ്ധതികള്‍ തയ്യാറാക്കി അംഗീകാരം നേടുന്നതിനാണ് ശ്രമം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, വികസന സ്ററാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിജെ ജോര്‍ജ് മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ സുജാത മനയ്ക്കല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സജിത തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies