11-Dec-2018 (Tue)
 
 
 
 
‍ബൈക്കില്‍ കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
   
vps
04-Oct-2018
 

വാഴക്കാട്: ബൈക്കില്‍ കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവാലി സ്വദേശി അബ്ദുള്‍ ഖാദറിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വാഴക്കാട് പോലീസ് സ്റ്റേഷനു സമീപം ഇന്നോവ കാര്‍ ബൈക്കിലിടിച്ച് വാഴക്കാട് എടത്തൊടി മുഹമ്മദലിയുടെ മകന്‍ ആസിഫ് (23) മരിച്ചത്.

 

കൂടെയുണ്ടായിരുന്ന സുഹൃത്ത് മുബഷിര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. ഭൂമി തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിനു പിന്നില്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies