കാരാട്ട് റസാഖ് എം എല്‍ എ യുടെ സഹോദരന് വാഹന അപകടത്തില്‍ മരിച്ചു
താമരശ്ശേരി: കാറും ലോറിയും കൂട്ടി ഇടിച്ചു കാരാട്ട് റസാഖ് എം എല്‍ എ യുടെ സഹോദരന് മരിച്ചു. കൊടുവള്ളി കാരാട്ട് അഹമ്മദിന്റെ മകന് അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹാരിസിനെ സാരമായ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 3.15 ന് താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ആയിരുന്നു അപകടം. വയനാട്ടില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇരുവരെും പുറത്തെടുത്ത് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗഫൂര്‍ മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. അപകട വിവരം അറിഞ്ഞ് വിദേശത്തായിരുന്ന കാരാട്ട് റസാഖ് എം എല്‍ എ നാട്ടിലേക്ക് പുറപ്പെട്ടു.