18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍അജൈവ മാലിന്യ നിര്‍മ്മാര്‍ജനം: ബഹുജന കണ്‍വെന്‍ഷനും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു
   
vps
05-Oct-2018
 

ചാത്തമംഗലം: അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് 19-ാം വാര്‍ഡ് ബഹുജന കണ്‍വെന്‍ഷനും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പ്ലാസ്റ്റിക് കവര്‍, പ്ലാസ്റ്റിക് കുപ്പി, ബള്‍ബ്, ട്യൂബ്, ടൈല്‍സ്, തുണി ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ആദ്യഘട്ടത്തില്‍ നീക്കം ചെയ്യുന്നത്. വീടുകളിലും പറമ്പുകളിലും പൊതുസ്ഥലത്തും ഉപയോഗശൂന്യമായിക്കിടക്കുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ് യൂണിറ്റിന് നല്‍കി വാര്‍ഡ് അജൈവ മാലിന്യ വിമുക്തമാക്കുകയാണ് ലക്ഷ്യം. ബഹുജന കണ്‍വെന്‍ഷന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബീന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജു കുനിയില്‍ അധ്യക്ഷനായിരുന്നു. ടി സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, പി മധു മാസ്റ്റര്‍, പി സി വാസുദേവന്‍ നായര്‍, രാമദാസ്, പി കെ ആര്‍ വര്‍മ്മ, കെ പി നളിനാക്ഷന്‍, എ പി അജിത, എം വി ഷാജു എന്നിവര്‍ സംസാരിച്ചു. പി സുന്ദരന്‍ സ്വാഗതവും എം കെ വേണു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പുതുപ്പാടി എം ആര്‍ എം ഗ്രൂപ്പ് പ്രതിനിധി ഷാഹിദ് ക്ലാസ്സെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies