18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍നിയമലംഘനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടി
   
vps
05-Oct-2018
 

കോഴിക്കോട്: കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 20 ഓളം റൂട്ടുകളില്‍ സ്‌ക്വാഡുകളായി തിരിച്ച് നടത്തിയ വാഹന പരിശോധനയില്‍ 1159 ഓളം ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ എടുത്ത് 6,49,700 രൂപ പിഴയിനത്തില്‍ ഈടാക്കി. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ 414 പേര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ 111 പേര്‍, പ്രായപൂര്‍ത്തിയാവാതെ വാഹനം ഓടിച്ചവര്‍ 20, െ്രെഡവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചവര്‍ 99, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ച 28 പേരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുവാന്‍ ശുപാര്‍ശ ചെയ്തു. വാഹനങ്ങളില്‍ രൂപമാറ്റവും ശബ്ദ വ്യതിയാനവും വരുത്തി ശബ്ദ മലിനീകരണം നടത്തിയ 32 വാഹനങ്ങള്‍ക്കെതിരെയും ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച 26 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച 3 ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡോ. പി എം മുഹമ്മദ് നജീബിന്റെ നിര്‍ദ്ദേശമനുസരിച്ച് ദക്ഷിണമേഖലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ. സി ജെ പോള്‍സണ്‍ന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies