11-Dec-2018 (Tue)
 
 
 
 
‍ദുരിതാശ്വാസത്തില്‍ മിച്ചം വന്ന തുക തിരിച്ച് നല്‍കി യുവാവിന്റെ അപൂര്‍വ്വ മാതൃക
   
vps
05-Oct-2018
 

കോഴിക്കോട്: പ്രളയ ദുരിതാശ്വാസമായി ലഭിച്ച പതിനായിരം രൂപയില്‍ യഥാര്‍ഥ നഷ്ടം കഴിച്ച് ബാക്കി വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ച് നല്‍കി യുവാവ് മാതൃകയായി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി വി പി അയ്യൂബാണ് ദുരിതാശ്വാസമായി കിട്ടിയ തുകയില്‍ മുക്കാല്‍ പങ്കിലധികവും തിരിച്ചടച്ച് അപൂര്‍വ്വ മാതൃക സൃഷ്ടിച്ചത്. കണ്ടംകുളങ്ങരയില്‍ അയ്യൂബ് താമസിക്കുന്ന വാടക വീട്ടില്‍ പ്രളയ സമയത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് 10,000 രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇതില്‍ തനിക്കു വന്ന യഥാര്‍ഥ നഷ്ടമായ 1585 രൂപ കിഴിച്ച് ബാക്കി 8,415 രൂപയാണ് അയ്യൂബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചടച്ചത്. തുക എസ് ബി ഐ പാവങ്ങാട് ബ്രാഞ്ചില്‍ അടച്ച് രശീതി ജില്ലാ കലക്ടര്‍ യു വി ജോസിന് അയ്യൂബ് കൈമാറി. പള്ളി മദ്‌റസ ശുചീകരണ ജോലി ചെയ്യുന്ന അയ്യൂബിന്റെ മഹാമനസ്‌ക്കതയെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies