18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍പ്രളയാനന്തര കേരളം ; പുനര്‍ നിര്‍മാണം അതിജീവനം ശില്‍പശാല നടത്തി
   
vps
05-Oct-2018
 

കോഴിക്കോട്: ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പും ഗാന്ധി ജയന്തി വാരാഘോഷം ജില്ലാതല സംഘാടക സമിതിയുമായി സഹകരിച്ച് ശില്‍പശാല നടത്തി. പ്രളയാനന്തര കേരളം പുനര്‍നിര്‍മ്മാണം അതിജീവനം എന്ന വിഷയത്തില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ ശില്‍പശാല ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ പരിഗണിക്കാത്ത വികസനമാണ് പ്രളയക്കെടുതിക്ക് കാരണമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു. മനുഷ്യരുടെ അനാവശ്യ ചൂഷണങ്ങളാണ് ഇത്തരം ഒരു ദുരന്തത്തിനുകാരണം. പ്രളയത്തില്‍ നിന്ന് അനുഭവം ഉള്‍ക്കൊണ്ട് ഇനിയെങ്കിലും ആളുകളുടെ സമീപനം മാറേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ദുരന്തം അനുഭവം എന്ന സെഷനില്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, ദൃശ്യമാധ്യമപ്രവര്‍ത്തകനായ കെ മധു, ഒളവണ്ണ പഞ്ചായത്ത്് പ്രസിഡന്റ് കെ തങ്കമണി തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ദുരന്തം പ്രതിരോധമെന്ന സെഷനില്‍ കോഴിക്കോട്്് ബ്ലോക്ക്്് പഞ്ചായത്ത്് പ്രസിഡന്റ്്് എന്‍ മനോജ്്് കുമാര്‍ , കോഴിക്കോട്്് കോര്‍പ്പറേഷന്‍ ഹെല്‍ത്ത ഓഫീസര്‍ ആര്‍ എസ് ഗോപകുമാര്‍, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രേമനാഥ് തുടങ്ങിയവര്‍ സംസാരിച്ചു .അവസാന സെക്ഷനായ ദുരന്തം പുനര്‍ നിര്‍മാണത്തില്‍ ആവനി ഇന്‍സ്റ്റിറ്റിയൂട്ട്്് ഓഫ്്് ഡിസൈന്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ്്് ടോണി ജോസഫ്്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്് പ്രതിനിധി കെ ടി രാധാകൃഷ്ണന്‍, ലെന്‍സ്‌ഫെഡ് റെന്‍സ്‌ഫെഡ് പ്രതിനിധികളായ കെ സലീം, വിജയകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ ടൗണ്‍ പ്ലാനര്‍ കെ വി അബ്ദുല്‍ മാലിക് അദ്ധ്യക്ഷനായി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഇവി സുഗതന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies