11-Dec-2018 (Tue)
 
 
 
 
‍ഹര്‍ഷബാല്യം - ബാലവേല വിരുദ്ധ പരിശോധന നടത്തി
   
vps
05-Oct-2018
 

കോഴിക്കോട്: ഹര്‍ഷബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയെ ബാലവേല വിമുക്ത നഗരമായി മാറ്റുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജുവനൈല്‍ വിംഗ്, ആരോഗ്യവകുപ്പ്, തൊഴിലും നൈപുണ്യവും വകുപ്പ്, ചൈല്‍ഡ്ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നഗരപരിസര പ്രദേശങ്ങളിലെ വ്യവസായസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ട് ആന്റ് കൂള്‍ബാറില്‍ നിന്ന് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടിയെ കണ്ടെത്തി മോചിപ്പിച്ചു. പരിശോധനയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ (എന്‍ഐസി) സുബീഷ് തെയ്യമ്പാടി, സോഷ്യല്‍ വര്‍ക്കര്‍ അശ്വതി പി സി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ രാജന്‍ എന്‍ കെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രകാശന്‍ ടി കെ, ജുവനൈല്‍ വിംഗ് എസ് ഐ വിശ്വനാഥന്‍, എ എസ് ഐ രാധാകൃഷ്ണന്‍, ബാബു, രാജേഷ്, മാജി, ചൈല്‍ഡ്ലൈന്‍ ടീം മെമ്പര്‍ ഒ പി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ബാലവേല കര്‍ശനമായും തടയുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകള്‍ വ്യവസായ സ്ഥാപനങ്ങളിലും ഗാര്‍ഹിക മേഖലകളിലും, തോട്ടം മേഖലകളിലും നിരന്തരം നടത്തുന്നതാണെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ അറിയിച്ചു. ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ 0495-2378920, ഹെല്‍പ്പ്ലൈന്‍ നമ്പര്‍ -1098 എന്നീ നമ്പറുകളില്‍ അറിയിക്കാം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies