11-Dec-2018 (Tue)
 
 
 
 
‍മുറിവുണങ്ങാത്ത കരിഞ്ചോലക്കൊപ്പം; മുസ്ലിംലീഗ് രാപ്പകല്‍ സമരം
   
vps
06-Oct-2018
 

താമരശ്ശേരി: മുറിവുണങ്ങാത്ത കരിഞ്ചോലക്കൊപ്പം എന്ന പ്രമേയത്തില്‍ കോഴിക്കോട് ജില്ലാ മുസ്്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരിയില്‍ രാപ്പകല്‍ സമരം. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി സമരം ഉദ്ഘാടനം ചെയ്തു. ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓഖി പോലുള്ള ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് വലിയ തുക നഷ്ടപരിഹാരം നല്‍കിയപ്പോള്‍ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലടക്കമുള്ള ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തത് മനുഷ്യത്വ രഹിതവും ക്രൂരതയുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം പോലെയാണ് സംസ്ഥാന സര്‍ക്കാര്‍ കരിഞ്ചോലയോട് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, സി മോയിന്‍കുട്ടി, വി എം ഉമ്മര്‍മാസ്റ്റര്‍, സി പി ചെറിയമുഹമ്മദ്, പാറക്കല്‍ അബ്ദുള്ള എം എല്‍ എ, നാസര്‍ എസ്റ്റേറ്റ്മുക്ക്, നജീബ് കാന്തപുരം, എസ് പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്‍, യു സി രാമന്‍, വി കെ ഹുസൈന്‍കുട്ടി, കെ മൊയ്തീന്‍കോയ, സൂപ്പി നരിക്കാട്ടേരി, അഡ്വ. പി കുല്‍സു, ഷറഫുന്നീസ ടീച്ചര്‍, സി പി അസീസ് മാസ്റ്റര്‍, വി പി ഇബ്രാഹിം കുട്ടി, വി എം സുരേഷ് ബാബു, സമദ് പൂക്കാട്, ഇ പി ബാബു, എം എ ഗഫൂര്‍, സി കെ കാസിം, ടി കെ മുഹമ്മദ് മാസ്റ്റര്‍, കെ വി അബ്ദുറഹിമാന്‍, എസ് കെ അസൈനാര്‍, കെ അഷ്റഫ് മാസ്റ്റര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി എസ് മുഹമ്മദലി, ഹാഫിസുറഹ്മാന്‍, ഹാജറ കൊല്ലരുകണ്ടി, റഫീഖ് കൂടത്തായി, പ്രേംജി ജെയിംസ്, ബിജു കണ്ണന്തറ, അനില്‍ ജോര്‍ജ്ജ്, നവാസ് ഈര്‍പ്പോണ, ലത്തീഫ് തുറയൂര്‍, അസ്നാഫ് ചോറോട് തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies