18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍കട്ടിപ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി നിര്‍മിക്കുന്നതിന് സ്‌റ്റേ
   
vps
06-Oct-2018
 

കട്ടിപ്പാറ: ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ നല്‍കിയ അനുമതിക്ക് കോടതിയുടെ സ്റ്റേ. കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്ത് വോള്‍ട്ട് സെമിത്തേരി സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ നല്‍കിയ ലൈസന്‍സാണ് കോഴിക്കോട് സെഷന്‍സ് കോടതി സ്റ്റേ ചെയ്തത്.

 

ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി സ്ഥാപിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് കാണിച്ച് സമീപവാസികളായ അജിത, സിന്ധു രാമചന്ദ്രന്‍, അഷ്‌റഫ് എന്നിവരാണ് കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇതിന്ന് സമീപത്തായി എല്‍ പി, യു പി സ്‌കൂളുകള്‍, മൃഗാശുപത്രി, പൊതു കിണര്‍, തോട് എന്നിവ സ്ഥിതി ചെയ്യുന്നതായും പരാതിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. നേരത്തെ ഇവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സെമിത്തേരിക്ക് ജില്ലാകലക്ടര്‍ അനുമതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികള്‍ കോടതിയെ സമീപിച്ച് താല്‍ക്കാലിക സ്റ്റേ നേടിയത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies