ബ്രൂവറി വിവാദം; എക്സൈസ് ഓഫീസിലേക്ക് മാര്‍ച്ച്
താമരശ്ശേരി: ബ്രൂവറി വിവാദത്തില്‍ എക്സൈസ് വകുപ്പുമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി എക്സൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. താമരശ്ശേരി കോണ്‍ഗ്രസ് ഭവന് മസീപത്തുനിന്നും ആരംഭിച്ച മാര്‍ച്ച് എക്സൈസ് ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡി സി സി സെക്രട്ടറി പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മുജീബ് പുറായില്‍ അധ്യക്ഷത അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി വി ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി. സിജി കൊട്ടാരത്തില്‍, സി കെ ജലീല്‍, നവാസ് ഈര്‍പ്പോണ, മനോജ് കുമാര്‍, കെ പി രാഹുല്‍, ജാഫര്‍ പാലായി, ഫസല്‍ പാലങ്ങാട്, ഇ ജെ മനു, സി മുഹ്സിന് പ്രസംഗിച്ചു. വി പി ഹംജാദ്, ജംഷിദ്, അനൂപ് കൊല്കോത്ത്, ജസീറലി, ഫസല്‍ കാരാട്ട്, വി കെ റഷീദ്, ഷമീര്‍, ഷബീര്‍ പനക്കോട്, അസ്സയിന്‍ പറക്കുന്ന്, അബിന്‍ എന്നിവര്‍ നേതൃത്വം നല്കി.