18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍തിരുവമ്പാടിയില്‍ വേട്ടസംഘം പിടിയില്‍
   
vps
08-Oct-2018
 

തിരുവമ്പാടി: തിരുവമ്പാടി ആനക്കാംപൊയിലില്‍ വേട്ടക്കെത്തിയ സംഘത്തിലെ മൂന്നുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം തച്ചോട്ട് കുന്നുമ്മല്‍ മുഹമ്മദ്(45), പുറായില്‍ നൗഷാദ്(40), വേനപ്പാറ പൂവതൊടുകയില്‍ മുസ്തഫ(40) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാനികളും ആനക്കാംപൊയില്‍ സ്വദേശികളുമായ പ്രകാശന്‍, രതീഷ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. തിരുവമ്പാടി എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സംഘം ശനിയാഴ്ച രാത്രിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള ആനക്കാംപൊയില്‍ പ്രദേശത്ത് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.

 

സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ കെ എല്‍ 57 എസ് 1787 നമ്പര്‍ മിനി വാന്‍ പരിശോധിച്ചപ്പോള്‍ പ്രകാശന്റെ കയ്യില്‍ തോക്ക് കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് രണ്ടുപേര്‍ ഇരുട്ടിലേക്ക് ഓടി മറഞ്ഞത്. ലൈസന്‍സില്ലാത്ത നാടന്‍ തോക്കാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സി പി ഒ മാരായ പ്രവീണ്‍, ജസ്റ്റിന്‍, അനീഷ്, തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളായ അജിത്ത്, അഫ്താഫ് എന്നിവരടങ്ങിയ സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പ്രകാശന്‍ പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നും രക്ഷപ്പെട്ട ഇരുവരെയും ഉടന്‍ പിടികൂടുമെന്നും എസ് ഐ സനല്‍ രാജ് പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies