13-Dec-2018 (Thu)
 
 
 
 
‍ഓപ്പണ്‍ സ്റ്റേജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
   
vps
08-Oct-2018
 

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ഹില്‍ബസാറില്‍ നിര്‍മിക്കുന്ന ഓപ്പണ്‍ സ്റ്റേജ് മേല്‍ക്കൂരയുടെ പ്രവൃത്തി ഉദ്ഘാടനം കെ ദാസന്‍ എം എല്‍ എ നിര്‍വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ഫണ്ടുപയോഗിച്ചാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണം. നിലവില്‍ പഞ്ചായത്തിലെ കലാപരിപാടികളും കേരളോത്സവവും മറ്റും സമീപപ്രദേശത്തെ സ്‌കൂളുകളിലാണ് സംഘടിപ്പിക്കുന്നത്. ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പരിപാടികള്‍ എല്ലാം ഇവിടെ നടത്താനാകും. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ അധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, പന്തലായനി ബ്ലോക്ക് വികസനകാര്യ ചെയര്‍പേഴ്സണ്‍ ഷീജ പി കെ, വാര്‍ഡ് മെമ്പര്‍ പ്രേമലത പുതുവയല്‍ക്കുനി, ബ്ലോക്ക് മെമ്പര്‍ മുഹമ്മദ് അലി മുതുകുനി, ബി ഡി ഒ മനോജ് കുമാര്‍ എ ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീജിത ഒതയോത്ത് സ്വാഗതവും കണ്‍വീനര്‍ സന്തോഷ് എം വി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies