18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ കോടതി വിധിക്കെതിരെ യു ഡി എഫ് മാര്‍ച്ച്
   
vps
09-Oct-2018
 

പുതുപ്പാടി: പുതുപ്പാടി വില്ലേജിലെ ആയിരത്തോളം കുടുംബങ്ങളുടെ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ കോടതി വിധിക്കെതിരെ യു ഡി എഫ് പ്രക്ഷോഭത്തിലേക്ക്. പുതുപ്പാടി വില്ലേജിലെ റീസര്‍വെ 100 /1, 156 /1 എന്നിവയില്‍പെട്ട 753 ഏക്കര്‍ ഭൂമിയുടെ ക്രയവിക്രയമാണ് കോടതി സ്‌റ്റേ ചെയ്തത്. ആദ്യകാല ജന്‍മിമാരുടെ കുടുംബം ഭൂമിയുടെ അവകാശ വാദം ഉന്നയിച്ചാണ് കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാധിച്ചത്. വട്ടക്കുണ്ട് കുടുംബത്തിന്റെ ജനമിത്ര കുടുംബക്ഷേമ നീതി വേദിയാണ് ഇതിന്നായി കോടയിതെ സമീപിച്ചത്. എം സി പോത്തന്‍ കമ്പനിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് പാട്ടത്തിന് നല്‍കിയ ഭൂമി കമ്പനി മറിച്ചു വില്‍പ്പന നടത്തിയെന്നാണ് ഇവരുടെ വാദം. ഇതോടെ പെരുവഴിയിലായത് കണ്ണപ്പന്‍കുണ്ട്, കാക്കവയല്‍, ആച്ചി പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങളാണ്.

 

പ്രശ്‌ന പരിഹാരത്തിനായി എല്‍ ഡി എഫ് സര്‍ക്കാറും എം എല്‍ എ യും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബിജു താന്നിക്കാകുഴി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഡി ജോസഫ്, അന്നമ്മ ടീച്ചര്‍, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വി കെ ഹുസ്സൈന്‍കുട്ടി, ജോര്‍ജ് മണ്ടാട്ടില്‍, ഷാഫി വളഞ്ഞപാറ, സന്തോഷ് മാളിയേക്കല്‍, സി എ മുഹമ്മദ് ബാബു, പീറ്റര്‍ മില്‍മ്മ ജോര്‍ജ്, ഒ കെ ഹംസ മാസ്റ്റര്‍, ഒതയോത്ത് അഷ്‌റഫ്, ഖാദര്‍ ഹാജി, ആയിഷക്കുട്ടി സുല്‍ത്താന്‍, സുനീര്‍ കക്കാട്, സൈമണ്‍ ജോര്‍ജ്, വിനോദ് കിഴക്കയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies