18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍ഗുഡ്‌സ് വാഹനം ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു
   
vps
10-Oct-2018
 

പരപ്പന്‍പൊയില്‍: താമരശ്ശേരി പരപ്പന്‍പൊയിലില്‍ ഗുഡ്‌സ് വാഹനം ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു. ദേശീയപാതയോരത്ത് രാരോത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂൡന് മുന്‍വശത്തെ ഇലക്ട്രിക് പോസ്റ്റാണ് തകര്‍ന്നത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 07 AZ 9534 നമ്പര്‍ വാഹനമാണ് അപകടത്തില്‍ പെട്ടത്.

 

ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച വാഹനം പോസ്റ്റുമായി അല്‍പദൂരം മുന്നോട്ടുപോയി നടപ്പാതയില്‍ കയറിയാണ് നിന്നത്. എച് ടി ലൈന്‍ ഉള്‍പ്പെടെ കടന്നു പോവുന്ന പോസ്റ്റും ലൈനും വാഹനത്തിന് മുകളില്‍ പതിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് സംശയിക്കുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies