13-Dec-2018 (Thu)
 
 
 
 
‍ഗാന്ധിജിയും വിദ്യാര്‍ത്ഥികളും: പൂനൂര്‍ പബ്ലിക് ലൈബ്രറി ക്ലാസ് സംഘടിപ്പിച്ചു
   
vps
09-Oct-2018
 

പൂനൂര്‍: ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് പൂനൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഗാന്ധിജിയും വിദ്യാര്‍ത്ഥികളും എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി സൗഹൃദം മാസിക പത്രാധികര്‍ സി പി ഐ പൂനൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ വാര്‍ഡ് മെമ്പര്‍ സി പി കരീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ കിടാവ്, ഗോപാലന്‍ കുട്ടി, അബ്ദുള്ള, ഗുരിക്കല്‍ അബൂബക്കര്‍, ബിന്ദു കെ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും കെ അബ്ദുള്‍ ഖാതര്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies